പരീക്ഷ നടത്താന്‍ ലീഡ് ജൂനിയറിന് പുതിയ രീതി
ഫെയിൻമാൻ മെതേഡ് മാത്രമല്ല, വിദ്യാഭ്യാസത്തെ കൂടുതൽ എളുപ്പമാക്കാൻ കഴിയുന്ന ഒത്തിരി പുത്തൻ മാർഗ്ഗങ്ങൾ ലീഡ് ജൂനിയറിൽ ചെയ്യുന്നുണ്ട്.
പഠിക്കുന്നതിനേക്കാൾ പാടുള്ള കാര്യമാണ് പഠിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ. ഒരു വിഷയം നാലോ അഞ്ചോ തവണ വായിച്ചു നോക്കിയാൽ അത് നന്നായ് പഠിച്ചു എന്നാണ് കുട്ടികളുടെ വിചാരം. എന്നാൽ, അത് ശരിയല്ല.പഠിച്ചു എന്ന് നമ്മൾ വിചാരിക്കുന്ന പല കാര്യങ്ങളും തലച്ചോറിന്റെ താൽക്കാലികമായ ഓർമ്മയിലാണ് സൂക്ഷിക്കുന്നത്. ഒരു കാര്യം കൃത്യമായി പഠിക്കണമെങ്കിൽ അത് ലോങ്ങ് ടേം മെമ്മറി എന്നറിയപ്പെടുന്ന തലച്ചോറിന്റെ സ്ഥിരമായ ഓർമ്മയിലേക്ക് മാറണം.
പരീക്ഷ കഴിഞ്ഞാൽ പഠിച്ചതെല്ലാം മറന്നു പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ... അതെല്ലാം തലച്ചോറിന്റെ താൽക്കാലിക ഓർമ്മയിൽ മാത്രമേ സൂക്ഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. അപ്പോൾ ഒരു കാര്യം ശരിക്ക് പഠിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ എന്താണ് വഴി? അതേ.. ആ അറിവിനെ തലച്ചോറിന്റെ ദീർഘകാല ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയണം.
ഇങ്ങനെ അറിയാൻ വേണ്ടി പല വഴികളുണ്ട്.. സ്കൂളിൽ നടത്തുന്ന പരീക്ഷ അത്തരത്തിൽ ഒരു വഴിയാണ്. പഠിച്ച പല ഭാഗത്തുനിന്നും ചോദ്യങ്ങൾ ചോദിച്ച്, അത് ഓർത്തെടുത്ത് എഴുതാൻ കഴിയുന്നുണ്ടോ എന്ന് നോക്കുകയാണല്ലോ അപ്പോൾ ചെയ്യുന്നത്. പക്ഷേ, ഇങ്ങനെ പരീക്ഷ എഴുതുന്നതിന് ഒത്തിരി പരിമിതിയുണ്ട്. കുട്ടിയുടെ മറ്റു കഴിവുകൾ ഒന്നും ഈ രീതിയിൽ അളക്കാൻ പറ്റില്ല.
ഒരു കാര്യം ഓർമ്മയിലുണ്ടോ എന്ന് മാത്രമല്ല, അത് നന്നായി അവതരിപ്പിക്കാൻ കഴിയുന്നുണ്ടോ, അറിവിനെ അവതരിപ്പിക്കാൻ വേണ്ട കൃത്യമായ വാക്കുകൾ അറിയാമോ, അറിവ് മറ്റൊരാളിന് പറഞ്ഞുകൊടുക്കാൻ ധൈര്യമുണ്ടോ തുടങ്ങി ഒരുപാട് കാര്യങ്ങൾ അവിടെ അളക്കാൻ വഴികളില്ല. എന്നാൽ ഇതൊക്കെ ചെയ്യാൻ പറ്റുന്ന രസകരമായ ഒരുപാട് മൂല്യനിർണയ മാർഗ്ഗങ്ങൾ വേറെയുണ്ട്. ലീഡ് ഐ എ എസ് ജൂനിയർ അത്തരം മാർഗങ്ങൾ ഉപയോഗിച്ചാണ് കുട്ടികളെ വിലയിരുത്തുന്നത്.
ജൂനിയർ കോഴ്സിൽ പകുതി കാലം പൂർത്തിയാക്കിയ കുട്ടികൾക്ക് വേണ്ടി ഇപ്പോൾ നടത്തുന്ന മിഡ് ടേം ഇവാലുവേഷൻ ഉദാഹരണമായി എടുക്കാം. ഈ മൂല്യനിർണയ രീതി വ്യത്യസ്തമാണ്. ഇതിനായി ആദ്യം ക്ലാസിലെ മുഴുവൻ കുട്ടികളെയും മൂന്നോ നാലോ ഗ്രൂപ്പുകളായി തിരിക്കും. അതുവരെ പഠിച്ച വിഷയങ്ങളെ അടിസ്ഥാനമാക്കി ചില പ്രത്യേക വിഷയങ്ങൾ മെൻഡർ കുട്ടികൾക്ക് നൽകും.. ഓരോ ഗ്രൂപ്പിനും ഓരോ വിഷയമാകും നൽകുക.. കുട്ടികൾ ഗ്രൂപ്പിൽ പരസ്പരം ചർച്ച ചെയ്തു പരമാവധി പോയിന്റുകൾ കളക്ട് ചെയ്ത്, പ്രസന്റേഷനും മറ്റും തയ്യാറാക്കി അരമണിക്കൂർ കൊണ്ട് ബാക്കിയുള്ള മുഴുവൻ കുട്ടികൾക്കും അത് പഠിപ്പിച്ചു നൽകണം..
ഏറ്റവും ലളിതമായി രസകരമായി പഠിപ്പിച്ചു നൽകുന്ന ടീമിനും ഏറ്റവും നന്നായി ഗ്രൂപ്പിൽ അഭിപ്രായങ്ങൾ പറയുകയും പങ്കെടുക്കുകയും ചെയ്യുന്ന കുട്ടികൾക്കും നല്ല മാർക്ക് കിട്ടും. ഈ രീതി വളരെ പ്രശസ്തമായ ഒരു പഠനമാർഗം കൂടിയാണ്. നോബൽ സമ്മാന ജേതാവും ഭൗതികശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഫെയിന്മാൻ വികസിപ്പിച്ചെടുത്ത ഒരു വഴിയാണിത്.
ഇങ്ങനെ പരിശോധിക്കുമ്പോൾ, അതുവരെ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ മാത്രമല്ല, അവയെ കൃത്യമായി പരസ്പരം ബന്ധിപ്പിക്കാനും ഏറ്റവും ലളിതമായ ഭാഷയിൽ മറ്റൊരാൾക്ക് മടിയില്ലാതെ പറഞ്ഞു നൽകാനും കുട്ടികൾ തയ്യാറാകും.
ഫെയിൻമാൻ രീതി പറയുമ്പോൾ എളുപ്പമാണെന്ന് തോന്നുമെങ്കിലും കൃത്യമായി ചെയ്യാൻ ബുദ്ധിമുട്ടാണ്. ലീഡ് ഐഎഎസ് ജൂനിയർ പ്രോഗ്രാമിലെ പരിശീലനം ലഭിച്ച മിടുക്കരായ മെൻ്റർമാർ ആയിരക്കണക്കിന് കുട്ടികൾക്ക് ഇത് ഒരേ സമയം ഫലപ്രദമായി ചെയ്യുകയാണ് ഇപ്പോൾ. ടെൻഷനും പേടിയും ഇല്ലാതെ പരീക്ഷ അറ്റൻഡ് ചെയ്യുന്ന സന്തോഷത്തിലാണ് കുട്ടികളും.
ഫെയിൻമാൻ മെതേഡ് മാത്രമല്ല, വിദ്യാഭ്യാസത്തെ കൂടുതൽ എളുപ്പമാക്കാൻ കഴിയുന്ന ഒത്തിരി പുത്തൻ മാർഗ്ഗങ്ങൾ ലീഡ് ജൂനിയറിൽ ചെയ്യുന്നുണ്ട്. ലീഡ് ഐഎഎസ് അക്കാദമിയുടെ ഗവേഷണ സ്ഥാപനമായ ലേണിംഗ് റിസർച്ച് സെൻററാണ് ഈ രീതികളെല്ലാം പ്രയോഗത്തിൽ എത്തിക്കുന്നത്. പഠിക്കാനും പരീക്ഷ എഴുതാനും പൊതുവിജ്ഞാനം വികസിപ്പിക്കാനും ഫലപ്രദവും നവീനവുമായ ഇത്തരം രീതികള്‍ വരുംകാലങ്ങളില്‍ പൊതുവിദ്യാഭ്യാസരംഗത്തെയും മാറ്റും എന്ന പ്രതീക്ഷയോടെ.
ആദില കബീര്‍
ഹെഡ്, ലേണിംഗ് റിസേര്‍ച്ച് സെന്റര്‍